ലോകകപ്പ് വിജയത്തിന് ശേഷം ലയണൽ മെസ്സി ക്ലബ്ബ് ഫുട്ബോൾ കളിക്കാൻ ഫ്രാൻസിലേക്ക് മടങ്ങിയപ്പോൾ പിഎസ്ജി കളിക്കാർ അദ്ദേഹത്തിന് ആവേശകരമായ സ്വീകരണം നൽകി.
ഗാർഡ് ഓഫ് ഓണർ നൽകിയാണ് പിഎസ്ജി താരങ്ങൾ മെസിയെ സ്വീകരിച്ചത്. 2022 ലെ ഫിഫ ലോകകപ്പ് വിജയം സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ആഘോഷിച്ചതിന് ശേഷമാണ് മെസ്സി അർജന്റീനയിൽ നിന്ന് പാരീസിലേക്ക് മടങ്ങിയത്.
പിഎസ്ജിയുടെ ആസ്ഥാനമായ പാർക്ക് ഡെസ് പ്രിൻസസിൽ പരിശീലനത്തിനെത്തിയ പിഎസ്ജി താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഗാർഡ് ഓഫ് ഓണർ നൽകി. ക്ലബ്ബ് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അദ്ദേഹത്തിന് പ്രത്യേക ട്രോഫിയും സമ്മാനിച്ചു.
കഴിഞ്ഞ ദിവസം പാരീസ് വിമാനത്താവളത്തിലെത്തിയ മെസ്സിക്ക് വീരോചിതമായ സ്വീകരണം നൽകിയിരുന്നു. ഡിസംബറിൽ ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ മെസ്സി നയിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.