മലയാളത്തിൽ ശ്രദ്ധേയയായ യുവനടിയാണ് അഹാന കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിലും സജീവമാണ് അഹാന. ഇപ്പോൾ ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം.
അവിടെ നിന്നുള്ള ചിത്രങ്ങളാണ് അഹാന ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഗോവ ബീച്ചിൽ സായാഹ്നം ആസ്വദിക്കുന്നതിന്റെ ചിത്രം അടുത്തിടെ അഹാന പങ്കുവച്ചിരുന്നു. ബീച്ച് വസ്ത്രങ്ങളിൽ ഗ്ലാമറസായ അഹാനയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.
അഹാനയുടെ പുതിയ ചിത്രം അടി റിലീസിനൊരുങ്ങുകയാണ്. ഷൈൻ ടോം ചാക്കോയെ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്.
വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ധ്രുവന്‍, ടിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിക്കുന്നു. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി.