കേസിലെ ഒന്നും രണ്ടും പ്രതികളായ ചങ്ങനാശേരി കങ്ങഴ മുടന്താനം മണിയംകുളം വീട്ടിൽ സിയാദ് (35), സുഹൃത്തും അയൽവാസിയുമായ പദലില്‍ അബ്ദുൽ സലാം (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സിയാദിന്റെ സുഹൃത്താണ് പരാതിക്കാരിയുടെ ഭർത്താവ്. ഭർത്താവുമായുള്ള സൗഹൃദം മുതലെടുത്ത് വീട്ടമ്മയുമായി അടുപ്പത്തിലായി.
പ്രതിയും വീട്ടമ്മയുടെ ഭർത്താവും തമ്മിലുള്ള ബന്ധത്തിൽ തർക്കം ഉടലെടുക്കുകയും ഇവർ തമ്മിൽ പിണങ്ങുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികൾ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ വ്യാജ അക്കൗണ്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. സംഭവത്തിൽ വീട്ടമ്മ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതേത്തുടർന്ന് സിയാദിന്റെയും സലാമിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.