എറണാകുളം ആലുവയിലെ ഇസാഫ് ബാങ്കിന് മുന്നിൽ സമരം തുടരുകയാണ്. എളമക്കര സ്വദേശിനി നിഷയും നാലുവയസ്സുള്ള കുഞ്ഞുമാണ് രാത്രിയിലും ബാങ്കിന് മുന്നിൽ ഉപരോധിക്കുന്നത്.
നേരത്തെ 16 പവൻ സ്വർണം നിഷ ബാങ്കിൽ പണയം വച്ചിരുന്നു. തിരിച്ചെടുക്കാൻ ചെന്നപ്പോൾ ബാങ്കിൽ നിന്ന് 5.45 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പൈസ അടച്ചെങ്കിലും 50000 രൂപ കൂടെ മുൻപെടുത്ത വായ്പയുടെ കുടിശ്ശിക നൽകാതെ സ്വർണം നൽകില്ലെന്ന് ബാങ്ക് അറിയിച്ചു. തുടർന്ന് നിഷയും മകളും ബാങ്കിന് മുന്നിൽ സമരം തുടങ്ങി.
ഇതേ സമയം നിഷ നൽകിയ പണംതിരികെ നൽകുമെന്നും , സ്വർണ്ണം നൽകില്ലെന്നുമാണ് ബാങ്ക് പ്രതികരിച്ചത്. ചട്ടപ്രകാരമുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.