Click to learn more 👇

വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതിന്റെ പേരില്‍ 12 വയസ്സുകാരനെ ബൈക്കിടിച്ചു വീഴ്ത്തി; കുട്ടിയുടെ തുടയെല്ലു പൊട്ടി


മലപ്പുറം: വീട്ടുതോട്ടത്തിൽ പേരക്ക പറിച്ചതിന് 12 വയസ്സുകാരന് ക്രൂര മർദനം. കളിക്കാനെത്തിയ കുട്ടി തോട്ടത്തിൽ നിന്ന് പേരയ്ക്ക പറിച്ചെടുത്തതിനെ തുടർന്ന് ഉടമ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി തുടയെല്ല് തകർത്തെന്നാണ് പരാതി.

കേസിൽ വാഴേങ്കട കുനിയന്‍കാട്ടില്‍ അഷറഫ് (49) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്കടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് സ്ഥല ഉടമ കുട്ടിയെ മർദിച്ചത്.

കാലിന്റെ തുടയെല്ലിന് പൊട്ടലുണ്ടായ കുട്ടിയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഇന്നലെ ഉച്ചയ്ക്ക് ശസ്ത്രക്രിയയ്ക്കായി സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബന്ധുക്കൾ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.

മന്ത്രി വീണാ ജോർജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്നീട് അഷ്‌റഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം വാഹനമോടിക്കുമ്പോൾ വൈദ്യുത തൂണിൽ ഇടിച്ച് പരിക്കേറ്റതായും പറയുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷൻ മലപ്പുറം ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് റിപ്പോർട്ട് തേടി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.