ഇയാൾ പ്ലസ് ടു വിദ്യാർഥിയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ വിഴിഞ്ഞം സ്വദേശി വർഗീസിനായുള്ള തിരച്ചിൽ ഊർജിതമാക്കി ഒരാഴ്ചയ്ക്കിടെ മൂന്ന് പേരെയാണ് ഇവർ കൊള്ളയടിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 11.30ഓടെ വഴിയാത്രക്കാരിയായ ചാവടി കർത്താലിൽ താമസിക്കുന്ന ഉഷയുടെ 2500 രൂപയും മൊബൈൽ ഫോൺ അടങ്ങിയ പഴ്‌സും കവർന്നിരുന്നു.
തിങ്കളാഴ്ച വൈകീട്ട് കോട്ടുകാൽ പുന്നവിള മാവിളയിൽ വീട്ടിൽ യശോദ(65)യുടെ വീട്ടിൽ നിന്നാണ് നാല് പവനും 9000 രൂപയും മൊബൈൽ ഫോൺ അടങ്ങിയ പഴ്‌സും കവർന്നത്.
സിസിടിവി ഇല്ലാത്ത വിജനമായ പ്രദേശങ്ങളാണ് ഇവർ തിരഞ്ഞെടുക്കുന്നത്. പോലീസ് അന്വേഷണത്തിൽ സംശയാസ്പദമായി കണ്ട പ്രതിയെ അക്രമത്തിനിരയായ ഒരാൾ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.
ഷാജിയെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് പിടിച്ചുപറിയുടെ ചുരുളഴിഞ്ഞത്. ഓരോ മോഷണത്തിനും പ്രതിക്ക് 1000 രൂപ വീതം ലഭിച്ചതായി പോലീസ് പറഞ്ഞു.