ഭക്ഷ്യവിഷബാധയേറ്റതായി താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് നഗരസഭാധികൃതർ എത്തി ഹോട്ടൽ അടപ്പിച്ചു.
രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്.
ഗുരുതരാവസ്ഥയിൽ ഉള്ള ഒരാളെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചെറായി സ്വദേശി ഗീതുവിനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
26 പേർ താലൂക്ക് ആശുപത്രിയിലും മൂന്ന് പേർ പറവൂർ കെഎംകെ ആശുപത്രിയിലും, മൂന്ന് പേർ വൈപ്പിനിലെ ശ്രയാസ് ആശുപത്രിയിലും, കളമശേരിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ വൈകിട്ട് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്ക് പ്രശ്നമില്ല.