കോട്ടയം: വഴിയരികിൽ കണ്ടെത്തിയ മദ്യം കുടിച്ച മൂന്ന് യുവാക്കളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം അടിമാലിയിൽ ഇന്നലെ രാവിലെയാണ് സംഭവം. അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർക്കാണ് അസുഖം വന്നത്. കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടിമാലി അപ്സരകുന്ന് വെച്ച് യുവാവിന്റെ സുഹൃത്തിന് റോഡിൽ നിന്ന് മദ്യക്കുപ്പി കിട്ടി.ഇയാൾ യുവാക്കളെ സമീപിച്ച് കുപ്പി കൊടുക്കുകയായിരുന്നു. അതിന് ശേഷം മൂവരും മദ്യം കുടിച്ചു പിന്നീട് ഛർദ്ദിയെ തുടർന്ന് ബോധരഹിതരായി. കുപ്പി ലഭിച്ചയാൾ മദ്യം കഴിച്ചില്ല.
യുവാക്കളെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.