ഖത്തർ എയർവേയ്‌സ്, എഎൽഎൽ, ഖത്തർ ടൂറിസം, ഖത്തർ നാഷണൽ ബാങ്ക്, ഉരീദു, ആസ്‍പെറ്റാർ എന്നിവരാണ് ഖത്തറിലെ പിഎസ്‌ജിയുടെ സ്‌പോൺസർമാർ.
ജനുവരി 17ന് സംഘം ഖത്തറിലേക്ക് പറക്കും.19ന് സംഘം ഖത്തറിൽ നിന്ന് സൗദി അറേബ്യയിലേക്ക് തിരിക്കും. അൽ ഹിലാൽ ക്ലബ്ബിന്റെയും അൽ നാസർ ക്ലബ്ബിന്റെയും താരങ്ങൾ അടങ്ങുന്ന ഓൾ സ്റ്റാർ ഇലവനെതിരേ 19ന് സൗദി അറേബ്യയിൽ പിഎസ്ജി സൗഹൃദ മത്സരം കളിക്കും.
മെസ്സി, നെയ്മർ, എംബാപ്പെ എന്നിവരടങ്ങുന്ന ടീമിനെതിരെ പോർച്ചുഗലിന്റെ സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങുമെന്നതിനാൽ മത്സരം ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നിലവിൽ അൽ നാസർ ക്ലബ് താരമാണ് റൊണാൾഡോ.