സർക്കാർ വിജ്ഞാപനത്തിൽ, പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് നിർബന്ധമാക്കി. കൂടാതെ സാമൂഹിക ഒത്തുചേരലുകൾ, പൊതുസ്ഥലങ്ങൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിലും മാസ്ക് നിർബന്ധമാണ്.
വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ യാത്രാവേളയിലോ മാസ്‌ക്കോ മുഖാവരണമോ നിർബന്ധമാണ്. സംസ്ഥാനത്ത് സ്ഥിതിഗതികൾ ആശങ്കാജനകമല്ലെങ്കിലും കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലാണ് ഉത്തരവിറക്കിയത്. മുഖാവരണം അല്ലെങ്കിൽ മാസ്ക് ഉപയോഗിച്ച് പൊതു സ്ഥലങ്ങളിൽ നിങ്ങളുടെ മൂക്കും വായും മൂടുണം.
പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം കർശനമാക്കിയിട്ടുണ്ട്. തിയേറ്ററുകൾ, കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ കഴുകാൻ സോപ്പോ സാനിറ്റൈസറോ നൽകണം. കൊവിഡിനെതിരെയുള്ള ജാഗ്രതാ കൈവിടേണ്ട സമയമായിട്ടില്ല എന്നതിനാലാണ് സർക്കാർ ഉത്തരവിറക്കിയത്.