Click to learn more 👇

ഏഴുതവണ പിഴചുമത്തിയതൊന്നും നൗഫലിന് പ്രശ്നമേയല്ല, പെണ്‍കുട്ടികളെ കണ്ടാല്‍ ആവേശം കയറും, ബൈക്ക് അഭ്യാസത്തിനിടെ വഴിയാത്രക്കാരിയെ ഇടിച്ച്‌ തെറിപ്പിച്ചു


തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഏഴുതവണ പിഴയിട്ടിട്ടും അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവ് വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി.

തിരുവനന്തപുരം കല്ലമ്പലം സ്വദേശി നൗഫലാണ് അപകടമുണ്ടാക്കിയത്.  തോട്ടയ്ക്കാടുവച്ചുണ്ടായ അപകടത്തിൽ പെൺകുട്ടിക്കും നൗഫലിനും പരിക്കേറ്റു.  നൗഫലിന്റെ കൈക്ക് പരിക്ക് ഗുരുതരമാണ്.  അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും സോഷ്യൽ മീഡിയയിൽ താരമാകാനുമാണ് നൗഫൽ ബൈക്ക് അഭ്യാസങ്ങൾ നടത്തുന്നത്. അമിതവേഗതയിൽ ബൈക്ക് ഓടിച്ച നൗഫൽ പെൺകുട്ടികൾ റോഡിലൂടെ പോകുന്നത് കണ്ട് ബൈക്കിന്റെ മുൻഭാഗം ഉയർത്താൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയെ ഇടിച്ചത് .  

അപകടമുണ്ടാക്കിയ ബൈക്ക് നാട്ടുകാർ പോലീസിന് കൈമാറി. എന്നാൽ പെൺകുട്ടിയോ ബന്ധുക്കളോ ഇതുവരെ പരാതി നൽകിയിട്ടില്ല. നൗഫലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ റിപ്പോർട്ട് നൽകുമെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു.

നാട്ടുകാരുടെ ജീവന്‍വച്ച്‌ പന്താടിയതിന് പിഴചുമത്തിയതിനൊപ്പം നൗഫലിനെ പൊലീസ് സ്റ്റേഷനില്‍ പിടിച്ചുനിര്‍ത്തകയും ശക്തമായ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതൊന്നും കാര്യമാക്കാതെ നിമയത്തെ ചോദ്യംചെയ്യുന്ന രീതിയിലാണ് നൗഫല്‍ വീണ്ടും ബൈക്കഭ്യാസം നടത്തിയത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.




മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.