Click to learn more 👇

'പ്രത്യേക അനുഭവം', തോബ് ധരിച്ച്‌ വാളും വീശി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നൃത്തം; വൈറൽ വിഡിയോ കാണാം


റിയാദ്: സൗദിയുടെ പതാകയും വാളും വീശി ക്രിസ്റ്റ്യാനോ റൊണാൾഡോ അറബ് പരമ്പരാഗത വേഷമായ തോബ് ധരിച്ച് ഗ്രൗണ്ടിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സോഷ്യൽ മീഡിയയിലും ആരാധകർ സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ഗ്രൗണ്ടിലെ ആഘോഷത്തിൽ പങ്കെടുക്കാൻ അൽ-നാസർ കളിക്കാരും പരിശീലകരും സൗദി വസ്ത്രം ധരിച്ചിരുന്നു.

ആഘോഷത്തിന്റെ വീഡിയോ താരം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. സൗദി അറേബ്യക്ക് സ്ഥാപക ദിനാശംസകൾ.  അൽ നാസർ എഫ്‌സിയിലെ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു പ്രത്യേക അനുഭവമാണെന്നും ട്വീറ്റ് ചെയ്തു.  ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ വിട്ട് സൗദി ക്ലബ്ബായ അൽ-നാസറിലേക്ക് മാറിയ വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ രാജകീയ ഉത്തരവിലൂടെയാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22 ഫൗണ്ടേഷന്‍ എന്ന പേരില്‍ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ വാര്‍ഷിക ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.  ഇതോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം നടക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.