ചിലതരം പഞ്ചസാര ശരീരത്തിന് ആവശ്യമാണെങ്കിലും, വലിയ അളവിൽ ശുദ്ധീകരിച്ച പഞ്ചസാര കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
“ഈ മറഞ്ഞിരിക്കുന്ന പഞ്ചസാരകൾ ഭക്ഷണത്തിന്റെ കലോറി വര്‍ദ്ധിപ്പിക്കുകയും പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ വിവിധ ഉപാപചയ വൈകല്യങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. അധിക പഞ്ചസാര കുറയ്ക്കുന്ന ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ക്ക് അതിന്റേതായ ഗുണമുണ്ട്,” ഡോ. അമൃത ഘോഷ്,
എന്നാൽ ഒരു മാസത്തേക്ക് ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ എന്ത് സംഭവിക്കും? നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് ശരീരഭാരം കുറയ്ക്കുമെന്ന് ഡോക്ടർ അമൃത ഘോഷ് പറയുന്നു.
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ദോഷകരമായി ബാധിക്കുമെന്നും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു,
ശരീരത്തിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനാല്‍ പഞ്ചസാര ഒഴിവാക്കുന്നതിന്റെ പ്രയോജനം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം ഹൃദയാരോഗ്യത്തെയും ബാധിക്കും