കണ്ണൂര്‍: ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം.
കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന കുട്ടിയടക്കം നാല് പേരെ രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
ആശുപത്രിയിലെത്താന്‍ വെറും രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് കാര്‍ അഗ്നിക്കിരയായത്. ആദ്യം കാറില്‍ നിന്ന് ചെറിയ പുക ഉയര്‍ന്നു. പിന്‍ സീറ്റിലിരുന്നവര്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. എന്നാല്‍ പെട്ടെന്ന് ഡ്രൈവര്‍ സീറ്റിന്റെ സൈഡില്‍ നിന്ന് തീ ഉയര്‍ന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ യുവതിയ്ക്കും പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ കത്തിയമര്‍ന്നു.
ഇപ്പോൾ ഇതിന്റെ ദ്രശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ് കാറിൽ നിന്നുള്ള നിലവിളി നിസഹായരായി നോക്കിനിക്കാനെ നാട്ടുകാർക്കും കഴിഞ്ഞുള്ളൂ.