Click to learn more 👇

ആനക്കൊമ്ബ് കേസ്: മോഹന്‍ലാലിന്റെ ഹര്‍ജി തളളി ഹൈക്കോടതി; ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഈ നിലപാട് സ്വീകരിക്കുമായിരുന്നോയെന്നും കോടതി


 

കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു മോഹൻലാലിന്റെ ഹർജി. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.  ഹർജി വീണ്ടും പരിഗണിക്കാൻ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.

മോഹൻലാൽ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും ചത്ത ആനയുടെ കൊമ്പ് വച്ചിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.  

നിങ്ങൾ ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഈ നിലപാട് സ്വീകരിക്കുമായിരുന്നോയെന്നും കോടതി സർക്കാരിനോട് ചോദിച്ചു.  ആനക്കൊമ്പ് കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാർ വാദം.

നിയമപ്രകാരമാണ് ആനക്കൊമ്പ് കൈവശം വെച്ചതെന്നായിരുന്നു താരത്തിന്റെ വാദം.  ആനക്കൊമ്പ് കൈവശം വെച്ചതിന് വന്യമൃഗസംരക്ഷണ നിയമപ്രകാരമാണ് മോഹൻലാലിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ആനക്കൊമ്പ് കൈവശം വെച്ചത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് നടന് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2012ൽ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെടുത്തിരുന്നു. പണം കൊടുത്താണ് ആനക്കൊമ്പ് വാങ്ങിയതെന്നായിരുന്നു താരത്തിന്റെ വാദം.  കേസ് പിൻവലിക്കാൻ 2016ലും 2019ലും താരം സർക്കാരിന് അപേക്ഷ നൽകിയിരുന്നു.  താരത്തിന്റെ ഹർജിയെ തുടർന്നാണ് കേസ് പിൻവലിക്കാൻ സർക്കാർ രംഗത്തെത്തിയത്.  തുടർന്ന് ആനക്കൊമ്പ് കൈവശം വെച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.