Click to learn more 👇

ആശ്രമത്തിലെ യുവതികളെ ബലാത്സംഗം ചെയ്യും; എതിര്‍ക്കുന്നവരെ കുരങ്ങുകള്‍ക്കൊപ്പം പാര്‍പ്പിക്കും; ഒപ്പം ക്രൂര മര്‍ദ്ദനവും; മലയാളി ദമ്ബതികള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍


ചെന്നൈ: അശരണ സെന്ററിലെ അന്തേവാസികളെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം ഗുണ്ടലപ്പുലിയൂര്‍ ഗ്രാമത്തിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ബി.ജൂബിൻ, ഭാര്യ ജെ.മരിയ എന്നിവരും മറ്റ് അഞ്ചുപേരുമാണ് അറസ്റ്റിലായത്. അൻപുജ്യോതി ആശ്രമം എന്ന സംഘടന നടത്തുന്നവരാണ് അറസ്റ്റിലായവർ.

ആശ്രമത്തിലെ അന്തേവാസികളെ ചങ്ങലക്കിടുകയും കുരങ്ങിനെക്കൊണ്ട് ആക്രമിപ്പിക്കുകയും ചെയ്തു എന്നാണ്  പരാതി.  ഇതിന് പുറമെ പീഡന പരാതിയും ഉയർന്നിട്ടുണ്ട്.  മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ആശ്രമത്തിലെ ബലാത്സംഗവും പീഡനവും പുറത്തുവന്നത്.  142 അന്തേവാസികളെ ഇവിടെ നിന്ന് വിട്ടയച്ചു.

യുഎസിൽ ജോലി ചെയ്യുന്ന സലിം ഖാനാണ് ആശ്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.  ഭാര്യാപിതാവ് ജബറുള്ള 2021 ഡിസംബർ മുതൽ ഇവിടെയാണ് താമസിക്കുന്നത്. ഒരു വർഷം കഴിഞ്ഞു വന്നപ്പോൾ  അദ്ദേഹത്തെ  കാണാനില്ല.  തുടർന്ന് ഖാൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.  പരാതിയെ തുടർന്ന്നുള്ള അന്വേഷണത്തിൽ ഷെൽട്ടർ ഹോമിൽ അന്തേവാസികൾ ബലാത്സംഗത്തിനും പീഡനത്തിനും ഇരയായതായി പോലീസ് കണ്ടെത്തി.

താൻ വർഷങ്ങളോളം ബലാത്സംഗത്തിനിരയായതായി ഒഡീഷ സ്വദേശിനിയാണ് രക്ഷാപ്രവർത്തകരോട് വെളിപ്പെടുത്തിയത്. ലൈംഗിക ചൂഷണത്തെ എതിർത്തപ്പോഴെല്ലാം തന്നെ രണ്ട് കുരങ്ങുകൾക്കൊപ്പം കൂട്ടിലാക്കിയതായും യുവതി വെളിപ്പെടുത്തുന്നു. ബലാത്സംഗ ശ്രമങ്ങളെ എതിർത്തപ്പോഴെല്ലാം ക്രൂരമായ മർദ്ദനങ്ങൾ നേരിടേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി.

കഴിഞ്ഞ 17 വർഷമായി അനധികൃതമായി പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിനെതിരെ നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

  എട്ട് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), 1998 ലെ തമിഴ്‌നാട് സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

അതേസമയം, ആരോപണങ്ങളെല്ലാം ആശ്രമ ഉടമ ജുബിൻ നിഷേധിക്കുന്നു.  തെരുവിൽ അലഞ്ഞുതിരിയുന്നവർക്ക് അഭയം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.  ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാപനത്തിനെതിരെ പരാതിയില്ലെന്നും ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഖേദകരമാണെന്നും ജുബിൻ മാധ്യമങ്ങളോട് പറഞ്ഞു.

111111111

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.