നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണി(51)യാണ് അറസ്റ്റിലായത്. സിവി ബിൽഡിങ്ങിന് എതിർവശത്തുള്ള ഷീ സ്റ്റൈൽ ബ്യൂട്ടി പാർലറിന്റെ ഉടമയാണ് ഷീല. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫിസില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയിലാണ് നടപടി.
ഇവരുടെ സ്‌കൂട്ടറിന്റെ ബാഗിൽ ഒളിപ്പിച്ച നിലയിൽ മാരകമായ മയക്കുമരുന്നായ പന്ത്രണ്ടോളം സ്റ്റാമ്ബ് കണ്ടെത്തി. പിടിച്ചെടുത്ത സ്റ്റാമ്ബിന് 60,000 രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രൈവന്റീവ് ഓഫിസര്‍ ജയദേവന്‍, ഷിജു വര്‍ഗീസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.എസ്. രജിത, സി.എന്‍. സിജി, ഡ്രൈവര്‍ ഷാന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.