Click to learn more 👇

ശില്‍പ്പത്തിന് നടന്‍ മുരളിയുടെ ഛായയില്ല, പണം തിരിച്ചടക്കാനാകില്ലെന്ന് ശില്‍പി; 5.70 ലക്ഷം രൂപ എഴുതിത്തള്ളി സര്‍ക്കാര്‍


തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്ന നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമിച്ചതിൽ വീഴ്ച വരുത്തിയ ശിൽപിക്ക് സർക്കാർ നൽകിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളി.

മുരളിയുടെ അര്‍ദ്ധകായ ശിൽപത്തിന് അനുവദിച്ച പണം തിരികെ നൽകേണ്ടതില്ലെന്ന് സർക്കാർ.

നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമിക്കാനുള്ള കരാർ കേരള സംഗീത നാടക അക്കാദമി ശിൽപി വിൽസൺ പൂക്കൈക്ക് നൽകി.  

ഇതിനായി 5.70 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പണി പൂർത്തിയായപ്പോൾ വെങ്കല പ്രതിമയ്ക്ക് മുരളിയുമായി സാമ്യമില്ലെന്ന് കേരള സംഗീത നാടക അക്കാദമി കണ്ടെത്തി. പിന്നീട് അനുവദിച്ച തുക തിരികെ നൽകാൻ കലാകാരന് കത്ത് നൽകി. മറ്റ് വരുമാന മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ തിരിച്ചടവിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് വില്‍സണ്‍ പൂക്കായി തിരിച്ചൊരു കത്തയച്ചു..

രൂപമാറ്റം വരുത്തുന്നതിനായി നിരവധി തവണ അവസരം നല്‍കിയെങ്കിലും ശില്‍പിക്ക് അതിന് സാധിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അക്കാദമി സർക്കാരിന് നൽകിയ ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനുവരി ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ തുക എഴുതിത്തള്ളാൻ അനുമതി നൽകി. സാംസ്കാരിക വകുപ്പും ഇത് അംഗീകരിച്ചതോടെ ശിൽപി രക്ഷപ്പെട്ടു.  5.70 ലക്ഷം രൂപയുടെ നഷ്ടം വഹിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് പുതിയ ഉത്തരവിറക്കിയതോടെ ആ ബാധ്യത സംഗീത നാടക അക്കാദമിക്കായി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.