Click to learn more 👇

25 പവന്‍ സ്വര്‍ണം വിറ്റു, ശമ്ബളം മുഴുവന്‍ റമ്മി കളിക്കാന്‍ ഉപയോഗിച്ചു, ചോദ്യം ചെയ്തതിന് മര്‍ദനവും; കൊല്ലങ്കോട്ടെ യുവാവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ

 The wife suspected the involvement of online gaming in her husband's suicide


പാലക്കാട്: ഓൺലൈൻ റമ്മി ഗെയിം മൂലം ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കൊല്ലങ്കോട് യുവാവിന്റെ ഭാര്യ.

തന്റെ 25 പവൻ സ്വർണം വിറ്റും, പണയം വെച്ചാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ പറഞ്ഞു. കളിക്കാനുള്ള പണം ലഭിക്കാൻ ഭർത്താവ് തന്നെ മർദിക്കാറുണ്ടെന്ന് വൈശാഖ പറഞ്ഞു.

കൊവിഡ് കാലത്ത് വീട്ടിൽ തനിച്ചായിരുന്നപ്പോൾ സമയം കളയാനാണ് ഗിരീഷ് റമ്മി കളിക്കാൻ തുടങ്ങിയത്.  പിന്നീട് അത് സ്ഥിരമായി.  

റമ്മി ഗെയിമിന് അടിമയായതോടെ ശമ്പളം മുഴുവൻ ഇതിനായി വിനിയോഗിച്ചു. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളിക്കാൻ തുടങ്ങി.  അതിനിടയിൽ അയാൾ അമിതമായി മദ്യപിക്കാൻ തുടങ്ങി. ഇതുമൂലം കടബാധ്യത വർധിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഗിരീഷ് പലതവണ പറഞ്ഞെങ്കിലും വൈശാഖ അത് കാര്യമാക്കിയില്ല.  

പിന്നീട് റമ്മി കളി നിർത്താൻ പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഗിരീഷ് മർദിക്കുകയായിരുന്നു. കടം കയറി നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്ന് വൈശാഖ പറഞ്ഞു. ഗിരീഷ് മരിച്ചതോടെ കുഞ്ഞുകുട്ടികളുമായി ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ നില്‍ക്കുകയാണ് വൈശാഖ.

Tag:-Online gaming addiction | Video game addiction treatment | Gaming addiction rehab | Gaming disorder | Online gaming disorder | Gaming addiction help | Video game addiction therapy | Gaming addiction support | Overcoming gaming addiction | Gaming addiction recovery


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.