Click to learn more 👇

തൃശ്ശൂരില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; കമ്ബി കുത്തിക്കയറി 21 കാരന് ദാരുണാന്ത്യം


തൃശൂർ: ചെമ്പുത്രയിൽ കമ്പി നിറച്ച ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന്‍ ശ്രദ്ധേഷ് (21) ആണ് മരിച്ചത്.

  തിങ്കളാഴ്ച വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം. കമ്പി കയറ്റിയ ലോറി പത്തൽക്കാട് ദേശീയപാതയുടെ സ്റ്റാർട്ടിങ് പോയിന്റിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഇതിനു  പിന്നിലേക്ക്  ബൈക്ക് യാത്രികൻ ഇടിച്ചുകയറിയത് 

അപകടം നടന്നയുടൻ പീച്ചി പൊലീസ് സ്ഥലത്തെത്തി പൊലീസ് വാഹനത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

വാഹനത്തിലോ വാഹനം നിർത്തിയ സ്ഥലത്തോ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലായിരുന്നു, ഇരുമ്പ് കമ്പികൾ വാഹനത്തിൽ കയറ്റുമ്പോൾ അപകട മുന്നറിയിപ്പ് സംവിധാനവും ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.

വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ്‌ ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.