കുരങ്ങ് ബുദ്ധിയുള്ള മൃഗങ്ങളിൽ ഒന്നാണ്. ആളുകളിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുന്നതിനും മറ്റും കുരങ്ങുകൾ വളരെ സമർത്ഥമായ വഴികൾ കണ്ടെത്തുന്നു.
ഇത്തരത്തിലുള്ള കുരങ്ങുകളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകൾ പലപ്പോഴും മാനസിക പിരിമുറുക്കം കുറയ്ക്കാൻ ആളുകളെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില വീഡിയോകൾ ആളുകളെ ചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ ആളുകളെ ദേഷ്യം പിടിപ്പിക്കും.
കാടുകൾ മുതൽ റോഡരികുകൾ വരെ ഇന്ത്യയിൽ വളരെ സാധാരണമായ കാണുന്ന മൃഗമാണ് കുരങ്ങുകൾ. ഇവ വളരെ ബുദ്ധിയുള്ള മൃഗങ്ങളാണ്. കുരങ്ങുകൾ 20 മുതൽ 40 വർഷം വരെ ജീവിക്കുന്നു.
ഇപ്പോഴിതാ ഒരു കുരങ്ങൻ സോപ്പ് ഉപയോഗിച്ച് പാത്രം ഉരയ്ക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.