Click to learn more 👇

പീഡിപ്പിച്ചയാളെ നോക്കി വിചാരണ വേളയില്‍ പത്തു വയസുകാരന്‍ കോടതിയോട് ആവശ്യപ്പെട്ടത് രണ്ടുകാര്യങ്ങള്‍, പീഡനത്തിനിരയായത് ഭിന്നശേഷിക്കാരന്‍


കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച പ്രതിക്ക് 33 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ.

കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്തുകടവ് സ്വദേശി പാറയിൽ സതീശനെ (55)യാണ് തൃശൂർ ഫസ്റ്റ് അസിസ്റ്റന്റ്: ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. 

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും ഭിന്ന ശേഷിക്കാര്‍ക്കായുള്ള പ്രത്യേക നിയമപ്രകാരവും കഠിന ശിക്ഷ വിധിക്കുകയായിരുന്നു.

2021 ഡിസംബർ 29നായിരുന്നു സംഭവം. പത്തുവയസ്സുള്ള കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. തറവാട്ടിലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ പ്രതി റോഡിൽ നിന്ന് വിളിച്ചുവരുത്തി മതിലിനു സമീപം കുറ്റിക്കാടുകൾക്കിടയിൽ നിർത്തി പീഡിപ്പിക്കുകയായിരുന്നു.  

കുട്ടിയുടെ കരച്ചിൽ കേട്ട് അയൽപക്കത്തെ സ്ത്രീകൾ ഓടിയെത്തിയപ്പോൾ പ്രതി അരയിൽ ഇരുന്ന കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. വിദഗ്ധരുടെ സഹായത്തോടെ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ മൂലം കുട്ടിക്ക് പല കാര്യങ്ങളും കോടതിയിൽ വിവരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ പ്രതിയെ ചൂണ്ടിക്കാട്ടി പരസ്യമായി ഉപദ്രവിച്ചയാളെ കഴുത്ത് ഒടിക്കണമെന്നും കൈ ഒടിക്കണമെന്നും കുഞ്ഞ് കോടതിയോട് ആവശ്യപ്പെട്ടു.

ദൃക്‌സാക്ഷികളുടെ മൊഴിയും കേസിൽ നിർണായകമായി. പ്രതിയുടെ പ്രവൃത്തി ഹീനമായതിനാൽ പോക്‌സോ അമെന്‍ഡ്‌മെന്റ് ആക്‌ട് പ്രകാരം പ്രതിക്ക്  കടുത്ത ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ലിജി മധു കോടതിയോട് അഭ്യർത്ഥിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജു കുമാര്‍, എസ്.ഐ സൂരജ്, എസ്.സി.പി.ഒ വിപിന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.