വിജയ് നായകനായ വാരിസിന്റെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത്. ഡിലീറ്റ് ചെയ്ത ദൃശ്യം പ്രൈം വീഡിയോ പുറത്തുവിട്ടു. ഫെബ്രുവരി 22 ന് ആമസോൺ പ്രൈം വഴിയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. വിജയുടെ കഥാപാത്രമായ വിജയ് രാജേന്ദ്രനും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള സംഭാഷണ രംഗമാണ് പുറത്തുവന്നത്.
നടന്റെ മാസ്സ് ഡയലോഗുകൾ ഉൾപ്പെടുന്നതാണ് ദൃശ്യം. എന്തുകൊണ്ടാണ് ഈ രംഗം സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. ഈ രംഗം തീയേറ്ററിൽ ആവേശം കൊള്ളിക്കുമായിരുന്നുവെന്നും പലരും പറയുന്നു.
310 കോടിയിലധികം രൂപയാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. ചിത്രത്തിൽ വിജയുടെ നായികയായി രശ്മിക മന്ദാന പ്രത്യക്ഷപ്പെട്ടിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.