സോഷ്യൽ മീഡിയയിൽ വീടുകളുടെ വീഡിയോയ്ക്ക് ഒരുപാട് പ്രേക്ഷകരും ഉണ്ട്. പുതിയതരം വീടുകളെ പരിചയപ്പെടുത്തുകയും അതിൻറെ സവിശേഷതകൾ പറയുകയും ചെയ്യുന്ന യൂട്യൂബ് ചാനലാണ് കമോൺ എവരിബഡി . അവർ തങ്ങളുടെ വീഡിയോയിലൂടെ പങ്കുവെച്ച ഗ്രിഡ് ഹൗസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ആർക്കിടെക് ആസിഫ് അഹമ്മദ് തീർത്ത ഗ്രിഡ്ഹൗസ് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എറണാകുളം വരാപ്പുഴയിൽ സ്ഥിതിചെയ്യുന്ന ഈ വീട് ഏകദേശം 4400 സ്ക്വയർ ഫീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡോക്ടർ ബിജോയ് ഡോക്ടർ കാർത്തിക ദമ്പതികളുടെ വീടാണിത്. വീടിൻറെ മതിൽ ഉൾപ്പെടെ ഭൂരിഭാഗവും ഗ്ലാസിലാണ്. ഒരുപാട് കൗതുകങ്ങൾ ഒളിഞ്ഞിരിക്കുന്ന ഈ വീടിൻറെ വീഡിയോ കാണാം.