Click to learn more 👇

ഇനി ആകാശത്തിലൂടെ ബൈക്ക് ഓടിക്കാം; വേറിട്ട ആശയവുമായി ജപ്പാൻ; വീഡിയോ കാണാം


ആകാശത്തിലൂടെ ഒരു ബൈക്ക് യാത്ര എന്നത് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ്. എന്നാല്‍, ഇത്തരം ഫിക്ഷന്‍ സിനിമകളിലെ ഫ്ലൈയിംഗ് ബൈക്കുകള്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുകയാണ് ഡെല്‍വെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍വിന്‍സ് എന്ന ജപ്പാനീസ് സ്റ്റാര്‍ട്ടപ്പ് കമ്ബനി.

കഴിഞ്ഞ വര്‍ഷം യുഎസിലെ ഡിട്രോയിറ്റില്‍ നടന്ന നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഷോയിലാണ് 'എക്സ്ടുറിസ്മോ' എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പ്രോട്ടോടൈപ്പ് കമ്ബനി ആദ്യമായി അവതരിപ്പിച്ചത്.

ഒരു വര്‍ഷത്തിനു ശേഷമാണ് എക്സ്ടുറിസ്മോ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇലക്‌ട്രിക് പവറില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തിന് 99 കിലോമീറ്റര്‍ 30 മിനിറ്റ് മുതല്‍ 40 മിനിറ്റ് വരെ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന് 300 കിലോഗ്രാമാണ് ഭാരം. പരമാവധി 100 കിലോയോളം ഭാരം വഹിക്കാന്‍ വാഹനത്തിന് സാധിക്കുന്നതാണ്. 

വിവിധ തരത്തിലുള്ള അപകടങ്ങളില്‍ രക്ഷ നേടുന്നതിനായി ബൈക്കില്‍ 3ഡി കണ്‍ട്രോളര്‍ സംവിധാനങ്ങള്‍, എയര്‍ റൂട്ട് ഡിസൈനുകള്‍, മാപ്പിംഗ് കണ്‍ട്രോളുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 5,55,000 യുഎസ് (ഏകദേശം 4 കോടിയോളം രൂപ) ഡോളറിനാണ് ഈ വാഹനം വാങ്ങാന്‍ സാധിക്കുക.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.