Click to learn more 👇

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം, ആറുമാസമായി പ്രണയം; ബംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് മരിച്ച സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍


ബംഗളൂരു: അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് എയര്‍ ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍.

ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അര്‍ച്ചന ധിമാന്‍ (28) മരിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശി ആദേശ് (26) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് അ‌ര്‍ച്ചന വീണത്.

ബംഗളൂരുവില്‍ നിന്ന് ദുബായിലേയ്ക്ക് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനകമ്ബനിയിലെ ജീവനക്കാരിയായിരുന്നു അര്‍ച്ചന. ബംഗളൂരുവിലുള്ള ഐടി കമ്ബനിയില്‍ കമ്ബ്യൂട്ടര്‍ എഞ്ചിനീയറാണ് ആദേശ്. ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

1111111111

നാലുദിവസം മുന്‍പാണ് ആദേശിനെ കാണാന്‍ അര്‍ച്ചന ബംഗളൂരുവിലെത്തിയത്. സംഭവദിവസം രാത്രി ഏറെ വൈകിയും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപ്പാര്‍‌ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനെ വീണനിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദേശ് തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ അര്‍ച്ചന കെട്ടിടത്തില്‍ നിന്ന് വീണവിവരം പൊലീസിനെ അറിയിച്ചത്. ബാല്‍ക്കണിയില്‍ നടക്കുന്നതിനിടെ അര്‍ച്ചന അബദ്ധത്തില്‍ കാല്‍വഴുതി താഴേയ്ക്ക് വീഴുകയായിരുന്നെന്നാണ് ആദേശ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ആദേശ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അര്‍ച്ചനയെ തള്ളിയിട്ടതാണെന്നാണ് യുവതിയുടെ മാതാവ് പറയുന്നത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ആദേശിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.