രണ്ട് കിലോമീറ്ററിലധികം വാഹനം ഓടിച്ച ശേഷമാണ് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്.
കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ചക്രവർത്തി ബസ് ട്രാക്കിൽ നിർത്തി ജീവനക്കാരൻ ചായ കുടിക്കാൻ പോയപ്പോഴായിരുന്നു സംഭവം. തിരികെ വന്നപ്പോൾ ബസ് ട്രാക്കിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഡ്രൈവർ പോലീസിൽ പരാതിപ്പെട്ടു. അപകടകരമായ രീതിയിലാണ് ബസ് ഓടിക്കുന്നതെന്ന് യാത്രക്കാരിലൊരാൾ പോലീസിലും പരാതിപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ബസ് നടക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്നെന്ന് കണ്ടെത്തി.
ഇതിനിടെ ട്രാഫിക് പോലീസ് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. ബസിന്റെ വേഗത കുറഞ്ഞപ്പോൾ ഒരു പോലീസുകാരൻ ബസിലേക്ക് ചാടിക്കയറി. ബസ് നിർത്താൻ പോലീസുകാരൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. പിന്നീട് രണ്ട് കിലോമീറ്ററിലധികം ബസ് ഓടിച്ചശേഷം പോലീസുകാരന്റെ ഭീഷണിയെ തുടർന്ന് നടക്കാവില്‍ നിർത്തിയതോടെ മറ്റ് പോലീസുകാർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ മുമ്പ് കോഴിക്കോട് ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.