Click to learn more 👇

രാത്രി വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നിറക്കി മര്‍ദിച്ചു, ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു; സദാചാര ഗുണ്ടകള്‍ ഒളിവില്‍


തൃശൂർ: തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് മരിച്ചു.  ചിറക്കൽ കോട്ടത്തെ മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍ (32) ആണ് മരിച്ചത്.

ഫെബ്രുവരി 18ന് അർധരാത്രിയാണ് യുവാവിന് ക്രൂര മർദനമേറ്റത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ.  പ്രവാസിയുടെ ഭാര്യയായ സുഹൃത്തിന്റെ വീട്ടില്‍ നിന്നിറക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം അർദ്ധരാത്രിയിൽ ഫോൺകോൾ വന്നതിനെ തുടർന്നാണ് യുവാവ് ഇവരുടെ വീട്ടിലേക്ക് വന്നതെന്നാണ് റിപ്പോർട്ടുകൾ.

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാന്‍ സദാചാര ഗുണ്ടകള്‍ എത്തുകയും ആക്രമിക്കുകയുമായിരുന്നു.  സംഭവത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ സഹര്‍ വേദന കൊണ്ട് നിലവിളിച്ചു. മാതാവും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സഹറിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.  ആറുപേരെ പ്രതികളാക്കി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.  പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.  സഹർ അവിവാഹിതനാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.