Click to learn more 👇

പൊങ്കാലയിടാന്‍ മുറ്റം വൃത്തിയാക്കുന്നതിനിടെ ഭാര്യയ്ക്ക് തെറിവിളി, ചോദിക്കാനെത്തിയ എസ് ഐയുടെ തലയില്‍ ഹോളോബ്രിക്സ് എടുത്ത് എറിഞ്ഞു; തിരുവല്ലത്ത് 19കാരന്‍ പിടിയില്‍


തിരുവല്ലം: എസ്ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചു.  വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷൻ എസ്ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ എസ്.ഗിരീഷ്കുമാര്‍(50),ഭാര്യ ശ്രീകല(48) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം.  സംഭവത്തിൽ പുഞ്ചക്കരി ആഴാകോണം സ്വദേശി രാഹുലി(19)നെ അറസ്റ്റ് ചെയ്തതായി തിരുവല്ലം പോലീസ് പറഞ്ഞു. കൂട്ടുപ്രതി അജയ് (19) ഒളിവിലാണ്.

ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്നും സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. ഹോളോബ്രിക്സ് കട്ട ഉപയോഗിച്ചുള്ള ഏറില്‍ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഭാര്യയുടെ കൈയിലും സാരമായി പരിക്കേറ്റു.  Mരാഹുലിനെ നാട്ടുകാർ പിടികൂടി തിരുവല്ലം പോലീസിൽ ഏൽപ്പിച്ചു. ഇവർ എത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു.  

റോഡിനോട് ചേർന്നുള്ള വീട്ടിൽ പൊങ്കാലയിടാന്‍ മുറ്റം വൃത്തിയാക്കുന്നതിനിടെ ശ്രീകലയെ ബൈക്കിലെത്തിയ രണ്ട് പേർ അസഭ്യം പറയുകയും കൈയില്‍ പിടിച്ചു തിരിച്ചുവെന്നുമാണ് ഗിരീഷ് പറഞ്ഞത്. സംഭവം കണ്ട് ഓടിയെത്തിയപ്പോൾ അക്രമികൾ ഹോളോ ബ്രിക്സ് എടുത്ത് എറിഞ്ഞെന്ന് എസ്ഐ പറഞ്ഞു. ഗിരീഷിന്റെ കണ്ണിന് താഴെയുള്ള മുറിവിൽ മൂന്ന് തുന്നലുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.