തൊടുപുഴ കെ എസ് ആര്‍ ടി സി ബസ് സ്‌റ്റേഷന് സമീപമുള്ള ഫ്ളാറ്റില്‍ നടത്തിയെ റെയ്ഡിലാണ് മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ഡി വൈ എസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വയനാട് സ്വദേശി ലീന, തിരുവനന്തപുരം സ്വദേശി വിനോഫ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നടത്തിപ്പുകാരന്‍ കോട്ടയം കാണക്കാരി തേക്കിലക്കാട്ടില്‍ സന്തോഷിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.