Click to learn more 👇

ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിക്കാൻ ‘ഫ്ലിപ്പ് ഫോണ്‍' അവതരിപ്പിച്ച്‌ ഒപ്പോ; വിലയും വിശേഷങ്ങളും വിഡിയോയും കാണാം


 

ഒപ്പോ അവരുടെ ഏറ്റവും പുതിയ ഫ്ലിപ് ഫോണായ ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സാംസങ്ങിന്റെ സെഡ് ഫ്‌ളിപ്പുമായിട്ടാകും ഒപ്പോ ഫോണിന്റെ മത്സരം.

കഴിഞ്ഞ വര്‍ഷാവസാനം ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യയിലെത്താനായി കാത്തിരിക്കുകയായിരുന്നു സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍. സവിശേഷമായ ക്ലാംഷെല്‍ ഡിസൈനിലെത്തുന്ന ഫൈന്‍ഡ് എന്‍2 ഫ്‌ളിപ്പിന് കരുത്തേകുന്നത് മീഡിയടെക് ഡൈമന്‍സിറ്റി 9000 പ്രോസസറാണ്.

പുതിയ ഒപ്പോ സ്‌മാര്‍ട്ട്‌ഫോണിന് രണ്ട് ഡിസ്‌പ്ലേകള്‍ ഉണ്ട്: 60Hz റിഫ്രഷ് നിരക്കുള്ള 3.6-ഇഞ്ച് OLED ഔട്ടര്‍ ഡിസ്‌പ്ലേ, 120Hz-ന്റെ റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് AMOLED LTPO പാനല്‍ ഇന്നര്‍ ഡിസ്‌പ്ലേ, അതിന് HDR10+ പിന്തുണയുമുണ്ട്. എട്ട് ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഫോണിന് 191 ഗ്രാമാണ് ഭാരമുള്ളത്.

8MP അള്‍ട്രാവൈഡ് സെന്‍സറിനൊപ്പം പിന്നില്‍ 50MP പ്രൈമറി ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 32 എംപി ക്യാമറ നല്‍കിയിട്ടുണ്ട്. ഹാസല്‍ബ്ലാഡുമായി സഹകരിച്ചാണ് ക്യാമറ സംവിധാനം. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 13.0 യിലാണ് ഫൈന്‍ഡ് എന്‍2 ഫ്ളിപ്പിന്റെ പ്രവര്‍ത്തനം



വില വിവരങ്ങള്‍...

2023 മാര്‍ച്ച്‌ 17 മുതല്‍ ഫോണ്‍ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വാങ്ങാം. 89,999 രൂപ മുതലാണ് ഫോണിന്റെ വില.

എച്ച്‌ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍, കൊട്ടക് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വണ്‍ കാര്‍ഡ്, അമെക്സ് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഒപ്പോ ഫൈന്റ് എന്‍ 2 ഫ്ലിപ്പ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ₹5,000 ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഈ ഉപഭോക്താക്കള്‍ക്ക് 9 മാസം വരെ ഒരു നോ-കോസ്റ്റ് EMI പ്ലാന്‍ തിരഞ്ഞെടുക്കാം.

ഇതിനകം തന്നെ ഒരു ഒപ്പോ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്‌ത് ₹5,000 ലോയല്‍റ്റി ബോണസ് പ്രയോജനപ്പെടുത്താം. ഓപ്പോ ഇതര ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്‌താല്‍ ₹2,000 രൂപ അധിക കിഴിവ് ലഭിക്കും

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.