എന്നാൽ വന്യജീവികളുടെ പെരുമാറ്റത്തെ കുറിച്ചുള്ള പൊതുബോധത്തിനപ്പുറം പലതും ഉണ്ടെന്ന് പറഞ്ഞു തരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രമേഷ് പാണ്ഡെ പങ്കുവെച്ച ദൃശ്യമാണിത്. മുന്നിൽ നിൽക്കുന്ന മാനിനെ ആക്രമിക്കാനോ ഭയപ്പെടുത്താനോ ശ്രമിക്കാതെ കടുവ സ്വന്തം കാര്യം ശ്രദ്ധിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. കാനനപാതയ്ക്ക് നടുവിൽ കടുവ കിടക്കുന്നത് വീഡിയോയിൽ കാണാം ഒരു മാനുമുണ്ട് അവിടെ തന്നെ.
ഒറ്റനോട്ടത്തിൽ കടുവ മാനിനെ ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്ന് തോന്നുന്നു. മാനാകട്ടെ എന്തു ചെയ്യണമെന്നറിയാതെ അതേ സ്ഥലത്ത് തന്നെ നിക്കുന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം കടുവ എഴുന്നേറ്റു. അടുത്ത നിമിഷം ആക്രമിക്കുമെന്ന് കരുതിയെങ്കിലും വളരെ ശാന്തമായിരുന്നു കടുവയുടെ പെരുമാറ്റം. അങ്ങനെയൊരു മൃഗം തന്റെ മുന്നിലില്ല എന്ന മട്ടിൽ കടുവ വളരെ സാവധാനത്തിൽ മുന്നോട്ട് നടന്നു.
ജീവൻ തിരിച്ചുകിട്ടിയതോടെ മാൻ അവിടെനിന്നും ഓടിപ്പോയി. വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ, വിശപ്പടക്കാൻ വേണ്ടി മാത്രമാണ് വന്യമൃഗങ്ങൾ മറ്റൊരു ജീവനെ ആക്രമിക്കത്തുള്ളൂ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നാണ് ആളുകളുടെ പ്രതികരണം.
വിശപ്പ് തോന്നുകയോ പ്രകോപിതരാകുകയോ ചെയ്യാത്ത പക്ഷം കടുവകൾ മറ്റു ജീവികളെ ആക്രമിക്കാൻ മുതിരാറില്ല. കടവയുടെ പെരുമാറ്റം കണ്ട് വന്യമൃഗങ്ങളിൽ നിന്നുപോലും മനുഷ്യന് പലതും പഠിക്കാനുണ്ടെന്ന് ഫീഡ്ബാക്ക് നൽകുന്നവരുമുണ്ട്.
പതിനായിരക്കണക്കിന് ആളുകൾ ഇതിനകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
The tiger is a monk. It won't bother you, or be bothered by you. It tries to maintain its composure as much as it can. Even if you are around it, it will most likely be unfazed. And even when a tiger expresses its aggression, it is mock. It's a construct. pic.twitter.com/FcxsduIMx2
— Ramesh Pandey (@rameshpandeyifs) March 1, 2023