സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന രണ്ടു വീഡിയോകളാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത് മീനിന് ഭക്ഷണം ആക്കുന്ന പക്ഷിയുടെയും, മയിലിനെ വേട്ടയാടുന്ന കടുവയുടെയും.
വെള്ളത്തിൽ തന്റെ ഇരയെ പിടിച്ച പക്ഷി ഇരയെ കൊക്കിലൊതുക്കി വെള്ളത്തിൽ നിന്ന് പൊങ്ങി ഉയരുന്നു. പൊങ്ങി ഉയർന്ന പക്ഷി തന്റെ നീളം ഉള്ള കൊക്കിൽ കടിച്ചുപിടിച്ച മീനിനെ വായുവിലേക്ക് എറിഞ്ഞ് വിഴുങ്ങുന്നു ഈ വീഡിയോ പെട്ടെന്നുതന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്
ഒരുപാട് ക്ഷമയോടെ കാത്തിരുന്ന് പെർഫെക്റ്റ് ആയിട്ട് ഈ വീഡിയോ ഷൂട്ട് ചെയ്ത വീഡിയോഗ്രാഫറെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ഇത്രയും മികച്ച ഒരു ഷോട്ട് ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് കമന്റിൽ ഭൂരിഭാഗം ആൾക്കാരും അഭിപ്രായപ്പെടുന്നത് വീഡിയോ കാണാം.
സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കി ഓരോ രാജ്യവും ദേശീയ മൃഗത്തെയും ദേശീയ പക്ഷിയെയും തിരഞ്ഞെടുക്കുന്നു. ഇത് പലപ്പോഴും മനുഷ്യൻ അവയെ വേട്ടയാടുന്നതിൽ നിന്ന് സംരക്ഷിക്കുകയും അവയുടെ വംശവര്‍ദ്ധനവിന് സഹായിക്കുകയും ചെയ്യുന്നു.
ദേശീയ പദവി ലഭിച്ച മൃഗങ്ങൾക്ക് അതത് രാജ്യങ്ങളിൽ പ്രത്യേക സംരക്ഷണം ലഭിക്കുന്നതാണ്. ഇന്ത്യയിലെ ദേശീയ മൃഗമാണ് കടുവ. മയിൽ ദേശീയ പക്ഷിയാണ്. എന്നാല്‍ ഈ മൃഗങ്ങളെ സംബന്ധിച്ച് ഇത്തരമൊരു പദവി അവരുടെ ബോധമണ്ഡലത്തില്‍പ്പെടുന്നതല്ല. കാരണം അത് മനുഷ്യന്‍റെ മാത്രം സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട 'പദവികള്‍' മാത്രമാണ്.
ഒരു ആവാസവ്യവസ്ഥയിൽ ഭക്ഷ്യ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ട് ഇനം മാത്രമാണ് കടുവയും മയിലും. കാട്ടിലെ സ്വാഭാവിക വേട്ടക്കാരനായ കടുവ അതിന്റെ ഇരകളിലൊന്നായ മയിലിനെ വേട്ടയാടുന്നത് വീഡിയോയിൽ കാണാം. ഒരു കൂട്ടം മയിലുകൾ കുറ്റിക്കാട്ടിൽ കൊത്തി പെറുക്കുന്നതിനിടെ പുറകിലൂടെ വരുന്ന കടുവ കൂട്ടത്തിലെ ആണ്‍ മയിലിന് നേരെ ഉയര്‍ന്നു ചാടുന്നു. ഒപ്പം തന്‍റെ മുന്‍കൈയിലെ നഖങ്ങള്‍ കൂര്‍പ്പിച്ച് വീശുന്നു.
കൂട്ടത്തിലുള്ള ഇണകളെ ആകര്‍ഷിക്കാനായി പീലിവിരിച്ച് നിന്നിരുന്ന ആണ്‍ മയില്‍ പോലും ഒരു ഇരയ്ക്ക് മാത്രം സാധ്യമാകുന്ന വേഗതയില്‍ രക്ഷപ്പെടുന്നു. ഒപ്പം മറ്റ് പെണ്‍മയിലുകളും. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇത്രയും വലിയ തൂവലുകളുള്ള ഒരു പക്ഷിക്ക് എങ്ങനെ ഇത്ര വേഗത്തിൽ പറന്നുയരാൻ കഴിഞ്ഞുവെന്നത് അതിശയകരമാണെന്ന് ഒരാൾ എഴുതി. ഇന്നത്തെ ഉച്ചഭക്ഷണമല്ലെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്.