Click to learn more 👇

Viral video; വെള്ളത്തിലിറങ്ങി ചീങ്കണ്ണിക്ക് ഭക്ഷണം നൽകി കൂടെ ഒരു തലോടലും നൽകി ദമ്പതികൾ, സോഷ്യൽ മീഡിയ വൈറൽ വീഡിയോ കാണാം

 

അപകടകാരികളായ നിരവധി ജീവികൾ വിഹരിക്കുന്ന സ്ഥലമാണ് യുഎസിലെ ഫ്ലോറിഡ. ചീങ്കണ്ണികളും മുതലകളും പെരുമ്പാമ്പുകളും വിഷപ്പാമ്പുകളുമൊക്കെ ഇവിടെ ധാരാളമുണ്ട്. 

ജനവാസകേന്ദ്രങ്ങളിൽ ഇവയെത്തുന്നതും ഇവിടെ പതിവാണ്. ഈ ജീവികളെയൊക്കെ മനുഷ്യർക്ക് ഭയമാണ്. അതുകൊണ്ട് തന്നെ ഇത്തരം ജീവികളെ കണ്ടാൽ അപകടമൊഴിവാക്കാനായി മാറിപ്പോവുകയാണ് പതിവ്.

ആക്രമണകാരികളായ ജീവികളാണ് മുതലകളും ചീങ്കണ്ണികളും.  അവസരം ഒത്തുകിട്ടിയാല്‍ ഇവർ മനുഷ്യരെയും ആക്രമിക്കും. എന്നാല്‍ ഇത്തരം അപകടകാരിയായ ജീവികളെയും ഓമനിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ജലാശയത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന ചീങ്കണ്ണിക്ക് വെള്ളലിറങ്ങി നിന്ന് ഭക്ഷണം നൽകുന്ന വൃദ്ധ ദമ്പതികളുടെ ദൃശ്യമാണിത്. ഓൺലി ഇൻ ഫ്ലോറിഡ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചത്.

ചീങ്കണ്ണി ദമ്പതികളുടെ അരികിലേക്ക് നീന്തിയെത്തുന്നതും വായ തുറന്ന് ഭക്ഷണം കഴിക്കുന്നതും ദൃശ്യത്തിൽ കാണാം. ഭക്ഷണം വായിലാക്കിയ ചീങ്കണ്ണിയുടെ ശരീരത്തിൽ ഭക്ഷണം നൽകിയ വ്യക്തി തലോടുകയും ചെയ്തു. വെള്ളത്തിലിറങ്ങി നില്‍ക്കുന്ന ദമ്പതികള്‍ചീങ്കണ്ണിക്ക് കൈകൊണ്ട് ഭക്ഷണം നൽകുന്നതും അതിനെ തലോടുന്നതുമായ ദൃശ്യം ഭയത്തോടെയാണ് ആളുകൾ കണ്ടത്. നിരവധിപ്പേരാണ് ഈ വിഡിയോ കണ്ട് ദമ്പതികളെ വിമര്‍ശിച്ചത്. ഇത് അപകടമാണെന്നും ഇത്തരം പ്രവത്തികള്‍ ജീവൻ തന്നെ അപകടത്തിലാക്കുമെന്നും ആളുകൾ മുന്നറിയിപ്പ് നൽകി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.