ജയ്പൂർ: ഇരുചക്ര വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിക്കുന്ന വീഡിയോ വൈറലാകുന്നത് അടുത്ത കാലങ്ങളില്‍ പതിവാണ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടികളുമായി പോലീസും എത്തുന്നുണ്ട്. സമാനമായ ഒരു സംഭവം രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിൽ നിന്നും പുറത്തുവരുന്നു. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ കറങ്ങിനടക്കുന്ന കപ്പിൾസിന്റെ 'റൊമാൻസ്' വീഡിയോ അതിവേഗം വൈറലായിരിക്കുകയാണ്.
സംഭവത്തിൽ എന്നാൽ കപ്പിൾസിന് എട്ടിന്റെ പണി വരുന്നുണ്ട്. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണെന്ന് ടൈംസ് നൗ റിപ്പോർട്ട് പറയുന്നു. ഹോളിയുടെ തലേദിവസമാണ് സംഭവം. ബൈക്കിന് മുന്നിൽ ടാങ്കിന് മുകളിൽ റൈഡറായ യുവാവിന് അഭിമുഖമായാണ് യുവതി ഇരിക്കുന്നത്. ഏതായാലും ട്രാഫിക് നിയമങ്ങൾ പരസ്യമായി ലംഘിച്ച യുവാവിന്റെ 'റൊമാൻസിംഗ് സ്റ്റണ്ട്' പിന്നിൽ സഞ്ചരിച്ച കാർ യാത്രികർ പിടികൂടി. ഈ വീഡിയോകൾ വൈറലാകുകയാണ്.
ബി 2 ബൈപ്പാസിലാണ് സംഭവം നടന്നതെന്നും ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് പ്രതികളായ കപ്പിൾസിനായി പോലീസ് തിരച്ചിൽ ആരംഭിച്ചതായും ഉടൻ തന്നെ ഇരുവർക്കും പിഴ ചുമത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ അജ്മീറിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
जयपुर की सड़कों पर प्रेमी जोड़े का रोमांस pic.twitter.com/dD9nbp0Spl