തിരുവനന്തപുരം: വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍ കുമാര്‍ (48) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. വിമാനത്താവള റണ്‍വേക്ക് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഇരുമ്ബ് വടം ഉപയോഗിച്ച് ലൈറ്റ് താഴേക്ക് ഇറക്കുന്നതിനിടെ വടം പൊട്ടി താഴേക്ക് വീഴുകയായിരുന്നു.
അനില്‍കുമാര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.