Click to learn more 👇

വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാഗിന് അസാധാരണ വലിപ്പം; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഇവ, ഞെട്ടി ഉദ്യോഗസ്ഥര്‍; വീഡിയോ കാണാം


 ചെന്നൈ: മലേഷ്യയില്‍ നിന്ന് വെള്ളിയാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളില്‍ നിന്ന് 22ഓളം പാമ്ബുകളെ കണ്ടെത്തി.

വ്യത്യസ്ത ഇനത്തില്‍പ്പെട്ട 22 പാമ്ബുകളെ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് സൂക്ഷിച്ചിരുന്നത്. പിടികൂടിയവയില്‍ ഒരു ഓന്തുമുണ്ട്.

ചെന്നൈ വിമാനത്തവളത്തില്‍ നിന്നുള്ള പാമ്ബുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുമ്ബുവടി ഉപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ പാമ്ബിനെ കരുതലോടെ പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് കസ്റ്റംസ്, ഡി ആര്‍ ഐ ഉദ്യോഗസ്ഥ‌ര്‍ മധുര, തിരുച്ചി, കോയമ്ബത്തൂര്‍, ചെന്നെെ വിമാനത്താവളങ്ങളില്‍ പ്രത്യേക സ്ക്വാഡുകളെ വിന്യസിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് വിമാനത്താവളങ്ങള്‍ വഴി വിദേശ ഇനത്തിലുള്ള മൃഗങ്ങളുടെ കടത്ത് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.