Click to learn more 👇

കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലംപതിച്ചു; സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്


 പൂനെ: പ്രതികൂല കാലാവസ്ഥയില്‍ നിലംപതിച്ച കൂറ്റന്‍ പരസ്യ ബോ‌ര്‍ഡിന് കീഴില്‍പ്പെട്ട് അഞ്ച് മരണം. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്‌വാഡ് ടൗണ്‍ഷിപ്പിലാണ് അപകടമുണ്ടായത്.

കനത്ത മഴയിലും കാറ്റിലുമാണ് ഭീമന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന ബോര്‍ഡിന് കീഴില്‍ അകപ്പെട്ട നിരവധി പേരെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ച്‌ ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിനായി കൂറ്റന്‍ ക്രെയിനുകള്‍ അടക്കം വിന്യസിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്‌ട്രയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍‌സിപി.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട എന്‍സിപി നേതാവും മഹാരാഷ്‌ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത്ത് പവാര്‍ ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമാണെന്നും വിമര്‍ശിച്ചു. ഞായറാഴ്‌ച മഹാരാഷ്‌ട്രാ ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ചൂടേറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി 50 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നവി മുംബയില്‍ ചടങ്ങ് നടന്ന സ്ഥലത്ത് 38 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.