ബീജിംഗ്: ഭര്‍ത്താവുമൊത്തുള്ള അക്രോബാറ്റിക് ഷോയ്ക്കിടെ യുവതി താഴെവീണു മരിച്ചു. സുന്‍ എന്ന് അറിയപ്പെടുന്ന ചെെനീസ് യുവതിക്കാണ് ദാരുണാന്ത്യം.
ചെെനയിലെ സുഷോയില്‍ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം.
പ്രകടനത്തിനിടെ പങ്കാളി കാലുകൊണ്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി താഴെ വീണത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറെക്കാലമായി ഒരുമിച്ച് പ്രകടനം നടത്തുന്നവരാണ് സുന്‍വും ഭര്‍ത്താവും. സേഫ്റ്റി ബെല്‍റ്റ് അണിയാതെയാണ് യുവതി പ്രകടനം നടത്തിയത്.
Another video of the incident was posted online today including the presenter's voice saying they're "30 meters up in the air without protective measures!" as if it was a good thing. pic.twitter.com/vOMuCTKfrT
— Manya Koetse (@manyapan) April 18, 2023