Click to learn more 👇

പതിനഞ്ചുകാരിയെ കയറിപ്പിടിച്ചു, അശ്ലീലം പറഞ്ഞു; 77കാരനായ വൈദികനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും


 കൊച്ചി: എറണാകുളം ഊന്നുകല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച 77 വയസുള്ള വൈദികനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്.

ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസാണ് ഓര്‍ത്തഡോക്സ് സഭ വൈദികനായ ശെമവൂന്‍ റമ്ബാനെ പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഉച്ചഭക്ഷണം നല്‍കാനായി പള്ളിമേടയിലെത്തിയ പെണ്‍കുട്ടിയെ വൈദികന്‍ കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുകയായിരുന്നു. 

ഏപ്രില്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിമേടയില്‍ വച്ച്‌ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസ് വൈദികനെതിരെ കേസെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ വൈദികന്‍ ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായാണ് പള്ളിയില്‍ താല്‍ക്കാലിക ചുമതലയുമായെത്തിയത്. 

സംഭവത്തില്‍ റമ്ബാനെ സംരക്ഷിക്കില്ലെന്ന് അറിയിച്ച ഓര്‍ത്തഡോക്സ് സഭയും അന്വേഷണം തുടങ്ങി. സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവയുടെ നിര്‍ദ്ദേശപ്രകാരം മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. സമിതി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ നല്‍കിയ നിര്‍ദ്ദേശം

പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയില്‍ നിന്നും സഭ നീക്കിയിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.