തിരുവനന്തപുരം: എഐ ക്യാമറകള്‍ എവിടെയെല്ലാമെന്നറിയാന്‍ മൊബൈല്‍ ആപ്പുകള്‍. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമുള്ള അറിവില്‍ നിന്നും ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരികയാണെന്ന് സൈബര്‍ വിദഗ്ധര്‍ പറഞ്ഞു.
എഐ ക്യമറകള്‍ അറിയുന്നതിനായി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ സൂക്ഷിക്കണെമന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ജിപിഎസുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നത്. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്ബോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശം എത്തും. സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ. രണ്ടുതവണ ഈ മുന്നറിയിപ്പ് നല്‍കും. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ അടുത്തെത്തുമ്ബോള്‍
തുടര്‍ച്ചയായി ബീപ് ശബ്ദവും ഉണ്ടാകും. ക്യാമറ സ്ഥലം കൃത്യമായിരുന്നോ എന്നറിയാന്‍ ആപ്പ്, ഫീഡ്ബാക്കും ചോദിക്കുന്നുണ്ട്. ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണിക്കും. വാഹനം ഓടുമ്ബോഴുള്ള വേഗത സ്‌ക്രീനില്‍ വ്യക്തമാകുകയും ചെയ്യും.
അതേസമയം ക്യാമറ വെച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കി വാഹനമോടിക്കുന്നതല്ല യഥാര്‍ത്ഥ ഗതാഗത സംസ്‌കാരമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുന്നത് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണെന്ന് ചിന്തിച്ചാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലെ മെമ്മറി ഇല്ലാതാക്കേണ്ട കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ക്യാമറ തിരിച്ചറിയുന്നതിനായുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ എസ്‌എംഎസ്, മൊബൈല്‍ ക്യാമറ, മൈക്രോഫോണ്‍, കോണ്‍ടാക്‌ട് എന്നിവയില്‍ പെര്‍മിഷന്‍ നല്‍കാതിരിക്കുക. ഇതെല്ലം നല്‍കിയെങ്കില്‍ മാത്രമേ മുന്നോട്ടുപോകാനാകൂ എന്നതാണ് ആപ്പ് കമ്ബനിയുടെ നയം എങ്കില്‍ തീരുമാനമെടുക്കേണ്ടത് ഫോണിന്റെ ഉടമയാണ്. ലൊക്കേഷന്‍ പെര്‍മിഷനില്ലാതെ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കില്ല. ആവശ്യം കഴിഞ്ഞ് ആപ്പില്‍നിന്ന് എക്സിറ്റായില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ചെയ്യുകയെന്നും സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നാലുവര്‍ഷം മുമ്ബ് ഇത്തരത്തില്‍ ക്യാമറ സ്ഥലം തിരിച്ചറിയാനുള്ള ആപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം മാത്രമാണ് ആയത്. അടുത്തിടെ ഏറ്റവുംകൂടുതല്‍ ഇന്‍സ്റ്റാള്‍ ചെയ്തത് 'റഡാര്‍ബോട്ട്' എന്ന ആപ്പാണ്. സ്പാനിഷ് കമ്ബനിയാണ് ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത്. അഞ്ചുകോടിക്കുമേല്‍ ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 82 ലക്ഷം റിവ്യൂകളുള്ള ആപ്പിന്‍്റെ റേറ്റിങ് 4.2 ആണ്. ഇപ്പോള്‍ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറില്‍ ഇതുള്ളത്.