വട്ടത്തില്‍ പരത്തിയ മാവ് ആകാശത്തേയ്ക്ക് എറിഞ്ഞതോടെ കണ്ടു നിന്നവരുടെ കിളിപോയി അമ്പരിപ്പിക്കും വിഡിയോ കാണാം


വഴിയോരത്ത് തട്ടുകടകളിലും മറ്റും പാചകം ചെയ്യുന്നവരുടെ ഭക്ഷണം മാത്രമല്ല അവരുടെ പ്രകടനങ്ങളും പലപ്പോഴും കാണുന്നവരെ അമ്പരപ്പിക്കാറുണ്ട്. 

ഭക്ഷണത്തിന്‍റെ സ്വാദ് പോലെ തന്നെ ഇത്തരം സൂത്ര വിദ്യകളും ആളുകള്‍ക്കു പ്രിയപ്പെട്ടതാണ്. നീട്ടിയടിച്ച ചായ, കറക്കിയെടുക്കുന്ന ദോശ, മാജിക്ക് ഐസ്ക്രീം. തുടങ്ങിയ ലിസ്റ്റിലേക്കു പുതിയ ഒരു നമ്പരുകൂടി ചേര്‍ത്തിരിക്കുകയാണ് ഒരു വഴിയോര കച്ചവടക്കാരന്‍‌. റൊട്ടി തയാറാക്കാനുള്ള മാവിലാണ് അയാളുടെ അഭ്യാസം. വട്ടത്തില്‍ പരത്തിയ മാവ് ആകാശത്തേയ്ക്ക് എറിഞ്ഞതോടെ കണ്ടു നിന്നവര്‍ക്കും കൗതുകം. 

നിലത്തു പോകാതെ പിടിക്കുകയും വീണ്ടും കയ്യിലാക്കി ഒന്നുരണ്ട് അഭ്യാസങ്ങള്‍ കൂടി കാണിക്കുന്നതോടെ കാണികളുടെ എണ്ണവും കൂടി. പിന്നെ ആ കൈകളില്‍ നിന്നും മാവ് താഴെ പോകുമോ എന്നായി കണ്ട കണ്ടു നിന്നവരുടെ ചിന്ത. കാഴ്ച്ചക്കാരില്‍ ഒരാള്‍ എടുത്ത വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ലോകമെങ്ങുമുള്ള ആളുകള്‍ സംഭവം ഏറ്റെടുത്തു.

ഇത് ഭക്ഷണമുണ്ടാക്കുകയല്ല, ഒരു കലാപ്രകടനമാണെന്നും ആളുകള്‍ കുറിച്ചു. വിഡിയോ എഡിറ്റ് ചെയ്തതാണോ എന്ന് സംശയമുയര്‍ത്തിയവരുമുണ്ട്. മാവ് ബൂമറാങായതാണോ എന്നും കമന്‍റ് ബോക്സില്‍ ചോദ്യങ്ങള്‍ വന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.