ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഏറെ നാളായി സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
മഹാത്മ ഗാന്ധിയുടെ സെല്‍ഫി, കോടീശ്വരന്മാര്‍ ദരിദ്രരായാലുള്ള അവസ്ഥ, കായിക താരങ്ങളും പ്രമുഖരും മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നത് തുടങ്ങിയ നിരവധി സൃഷ്ടികള്‍ വൈറലായിട്ടുണ്ട്.
ഇപ്പോഴിതെ ആ പട്ടികയിലേക്ക് ഒന്നുകൂടി എത്തിയിരിക്കുന്നു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണിത്. അഞ്ച് വയസുമുതല്‍ 95 വയസുവരെയുള്ള ഒരു പെണ്‍കുട്ടി വളര്‍ച്ചയാണ് വീഡിയോയില്‍ കാണിക്കുന്നത്.
വ്യവസായിയായ ആനന്ദ് മഹീന്ദ്രയും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റിന് രണ്ട് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്.
എഐയുടെ സ്വാധീനത്തേയും അത് ഉപയോഗിച്ചുള്ള കലാസൃഷ്ടികളെക്കുറിച്ചും ട്വീറ്റിന് താഴെ വലിയ ചര്‍ച്ചകളാണ് നടന്നത്. എഐയുടെ സാധ്യതകള്‍ ആവേശകരവും ഭയപ്പെടുത്തുന്നതുമാണ്, എന്നാല്‍ അത് മനുഷ്യന്റെ അതിശയകരമായ ഛായാചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് അതിശയിപ്പിക്കുന്നതാണെന്ന് ഒരാള്‍ കുറിച്ചു.
മനുഷ്യന്റെ കഴിവുകളേയും പ്രവര്‍ത്തനക്ഷമതയേയും ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നതായും ലോകം തൊഴില്‍ ഇല്ലായ്മമയിലേക്ക് നീങ്ങുമെന്നും മറ്റൊരാള്‍ ആശങ്ക പ്രകടിപ്പിച്ചു.
Received this post of a sequence of portraits generated by Artificial Intelligence showing a girl ageing from 5years to 95 years. I won’t fear the power of AI so much if it can create something so hauntingly beautiful….and Human… pic.twitter.com/k7d2qupJ52