ഭോപാൽ: ബിരിയാണി കഴിച്ചിട്ട് പണം നൽകാതിരിക്കുകയും ഹോട്ടൽ ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.
മധ്യപ്രദേശിലെ ഷഹ്ദോലിലെ 'റാസ ഹൈദരാബാദി' ഹോട്ടൽ ജീവനക്കാരനായ പ്രകാശ് രാജിനെ മർദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ഹോട്ടലിലെത്തിയ നാലംഗസംഘം ബിരിയാണിയാണ് കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരനായ പ്രകാശ് രാജ് ഇവർക്ക് ബിൽ കൈമാറി. എന്നാൽ പണം നൽകില്ലെന്നായിരുന്നു സംഘത്തിന്റെ മറുപടി. പണം അടയ്ക്കണമെന്ന് പ്രകാശ് രാജ് ആവർത്തിച്ചതോടെ നാലംഗസംഘം യുവാവിനെ മർദിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ പ്രതികളായ നാലുപേരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മർദനമേറ്റ പ്രകാശ് രാജ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
शहडोल- #होटल में खाना खाने को लेकर #विवाद, पैसे मांगने पर कर्मचारी को बेरहमी से पीटा, CCTV में कैद घटना, पुलिस ने मामला दर्ज कर आरोपियों को किया गिरफ्तार, बुढार थाना क्षेत्र के रीजनल कॉलोनी की घटना#MPnews #Shahdol #marpeet #vivad #hotel pic.twitter.com/BKYQZysqlg