Click to learn more 👇

20,000 രൂപയ്ക്ക് ഇന്തോനേഷ്യയില്‍ നിന്ന് തൈ വാങ്ങി ജോസ് വിളയിച്ചെടുത്തത് അത്ഭുത ചക്ക, വിപണി കീഴടക്കാന്‍ പുതിയ ഇനം എത്തുന്നു


മണ്ണാര്‍ക്കാട് സ്വദേശി ജോസ് ചീരക്കുഴിയുടെ നഴ്സറിയിലാണ് തൊലിയില്ലാത്ത അപൂര്‍വ്വയിനം ചക്കയുള്ളത്. 2016ല്‍ സംസ്ഥാനത്തെ മികച്ച കൊമേഴ്സ്യല്‍ നഴ്സറിക്കുള്ള അവാര്‍ഡ് നേടിയ ജോസ് മൂന്നുവര്‍ഷം മുമ്ബ് ഇന്തോനേഷ്യയില്‍ നിന്ന് 20,000 രൂപയ്ക്കാണ് ഇതിന്റെ തൈ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം കായ്ച്ചെങ്കിലും കിളികളും മറ്റും ഭക്ഷിച്ചതോടെ പഴുത്ത ചക്ക കിട്ടിയില്ല. ആദ്യം സാധാരണ ചക്കയുടെ രൂപത്തിലാണെങ്കിലും മൂപ്പെത്തുന്നതോടെ ചുള വേര്‍തിരിഞ്ഞ് തൊലിയില്ലാതാകും. പ്ളാവിലിപ്പോള്‍ ഒമ്ബത് ചക്കകളുണ്ട്. സാദാ ചക്കയുടെ മണവും രുചിയുമാണിതിനും. സാധാരണ വലിപ്പത്തില്‍ പനനൊങ്ക് പോലെയുള്ള കുരുവാണുള്ളത്. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ല.

പ്രസിഡന്റ് അവാര്‍ഡ് ജേതാവായ അച്ഛന്‍ കെ.സി.കുര്യക്കോസ് 1979ല്‍ ആരംഭിച്ച നഴ്സറിയാണ് ജോസ് ഇപ്പോള്‍ നടത്തുന്നത്. അമ്മ ഏലിയാമ്മ, ഭാര്യ ആശ, മക്കളായ സിറില്‍, സെബിന്‍, എമില്‍ എന്നിവര്‍ ജോസിന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. പഴുത്ത് ഗുണമേന്മ അറിഞ്ഞ ശേഷമേ തൊലിയില്ലാ ചക്കയുടെ വിപണന സാദ്ധ്യത കണക്കാക്കാനാകൂ. എങ്കിലും ചക്ക പ്രേമികള്‍ക്ക് വേണ്ടി തൈ എത്തിച്ചു നല്‍കാന്‍ ആലോചനയുണ്ടെന്ന് ജോസ് ചീരക്കുഴി പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.