Click to learn more 👇

പഞ്ചാബിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; 9 പേര്‍ ശ്വാസംമുട്ടി മരിച്ചു, 11 പേര്‍ ആശുപത്രിയില്‍; വീഡിയോ


 പഞ്ചാബിലെ ലുധിയാനയിലെ ജിയാസ്പുര മേഖലയിലെ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒമ്ബത് പേര്‍ മരിച്ചു.

11 പേരെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡോക്ടര്‍മാരും ആംബുലന്‍സുകളും, അഗ്നിശമന സേനാ സംഘവും സ്ഥലത്തേക്ക് ക്യാമ്ബ് ചെയുന്നുണ്ട്.

ആളുകളെ ഒഴിപ്പിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന സംഘം സ്ഥലത്ത് ശ്രമം നടത്തുന്നുണ്ട്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജിയാസ്പുര പ്രദേശത്താണ് വാതക ചോര്‍ച്ചയുണ്ടായത്. പാലുല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിന്റെ ശീതീകരണ സംവിധാനത്തിലാണ് വാതക ചോര്‍ച്ചയുണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചോര്‍ച്ചയുണ്ടായ സ്ഥലത്തിന് 300 മീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നീലനിറമായതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.