മറ്റ് താരങ്ങളുടെ ശബ്ദം അനുകരിക്കാന്‍ ഏറ്റവും നല്ല കഴിവുള്ള നടനാണ് ജയറാം.
ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ചിരിക്കുകയാണ് നടന്‍ ജയറാം. സഞ്ജുവിന് ഐ.പി.എല്ലില്‍ വിജയാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ജയറാം വീഡിയോ പങ്കുവച്ചത്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ജയറാം സഞ്ജുവിന്റെ ശബ്ദം അനുകരിച്ച് കൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. സഞ്ജുവും ജയറാമും തമ്മില്‍ നീണ്ട കാലത്തെ സൗഹൃദമാണുള്ളത്.
സഞ്ജുവും ഭാര്യ ചാരുവും ചെന്നൈയിലെ ജയറാമിന്റെ വീട് സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം സഞ്ജു സാംസന്റെ ശബ്ദം അനുകരിച്ച വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിക്കഴിഞ്ഞു.