അറസ്റ്റിലായ മോണിക്കയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞത്. നേരത്തെ സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു,
ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവച്ചെങ്കിലും കാമുകനുമായുള്ള രഹസ്യബന്ധം മോണിക്ക തുടര്‍ന്നു. ഇരുവരെയും ഒഴിവാക്കാന്‍ മോണിക്കയും കാമുകന്‍ ആശിഷും തീരുമാനിക്കുകയായിരുന്നു, മോണിക്കയെ (30) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ മോണിക്ക വിവാഹത്തിന് മുമ്ബ് ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതോടെ ജോലി വിടുകയും ഭര്‍ത്താവിനൊപ്പം താമസിക്കുകയും ചെയ്തു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി. 2020 ആഗസ്റ്റില്‍ മോണിക്ക ആശിഷുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു. ചാറ്റിലൂടെ ദൃഢമായ ബന്ധം പിന്നീട് സെക്സ് ചാറ്റിലേക്ക് വഴിമാറി. പലവണ ഹോട്ടലുകളില്‍ വച്ചും ഇവര്‍ കണ്ടുമുട്ടി. മോണിക്ക വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നും അറിഞ്ഞ ആശിഷിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. സെക്സ് ചാറ്റുകള്‍ ഭര്‍ത്താവ് രവി കണ്ടതും പ്രശ്നം വഷളാക്കി. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെ മാതാപിതാക്കളും മോണിക്കയെ നിരീക്ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ താമസിക്കുന്ന ഗോകല്‍പുരിയിലെ വീട് വിറ്റ് ദ്വാരകയിലേക്ക് മാറാന്‍ ഭര്‍തൃമാതാപിതാക്കള്‍ തീരുമാനിച്ചും കൊലപാതകം വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചെന്ന് മോണിക്ക മൊഴി നല്‍കി,
കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായി വിരമിച്ച രാധേശ്യാം വര്‍മയും ഭാര്യയും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. മോണിക്കയും ഭര്‍ത്താവും മകനും ഒന്നാം നിലയിലും. ഞായറാഴ്ച രാത്രി 7 മണിയോടെ, മോണിക്ക തന്റെ കാമുകനെയും മറ്റൊരാളെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയും രാത്രിയില്‍ വൃദ്ധ ദമ്ബതികളുടെ കിടപ്പുമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 20ന് നടന്ന കൂടിക്കാഴ്ചയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.