Click to learn more 👇

മലപ്പുറം: ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ.


മലപ്പുറം: ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്.

കിടപ്പുമുറിയില്‍ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണിതിരുകിയ നിലയിലുമാണ് ഫാത്തിമ ഫഹ്‌നയെ കണ്ടെത്തിയത്.

സംഭവത്ത് സ്ഥലത്ത് നിന്ന് കാണാതായ ഭര്‍ത്താവ് മുഹമ്മദ് റഫീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഫാത്തിമ ഫഹ്‌നയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നോമ്ബിനുള്ള ഭക്ഷണം തയ്യാറാക്കാന്‍ എഴുന്നേറ്റ ഫഹ്‌നയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തി മരണം സ്ഥിരീകരിച്ചു. ഭര്‍ത്താവ് റഫീഖ് രണ്ടുമാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രിയും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചെ ഇവിടെ കണ്ടില്ല. പിന്നീട് മണ്ണാര്‍ക്കാട്ടെ വീട്ടില്‍നിന്നാണ് പൊലീസ് കണ്ടെത്തുന്നത്.

യുവതി ധരിച്ചിരുന്ന ആഭരണങ്ങളില്‍ മാലയും വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. ഏലംകുളം, പെരിന്തല്‍മണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളില്‍ ഷവര്‍മ നിര്‍മാണജോലിക്കാരനാണ് മുഹമ്മദ് റഫീഖ്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.