Click to learn more 👇

നഗ്നനാക്കി മർദ്ദിച്ചു, ഷോക്കടിപ്പിക്കാനും ശ്രമം; കാമുകനെ ഒഴിവാക്കാൻ നടത്തിയത് ക്രൂരപീഡനം; ഒടുവിൽ ലക്ഷ്മിപ്രിയ പിടിയിൽ.


തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച കേസില്‍ കാമുകി പിടിയില്‍. ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്

പ്രണയബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയ്യാറാകാത്തതാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് പ്രതി പിടിയിലായത്.

സംഭവുമായി ബന്ധപ്പെട്ട് യുവതിയടക്കം എട്ടുപേര്‍ക്കെതിരേ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. ലക്ഷ്മിപ്രിയയടക്കം രണ്ട് പേര്‍ നിലവില്‍ പോലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ അഞ്ചിനാണ് സംഭവം. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടര്‍ന്ന് മുന്‍ കാമുകനെ ഒഴിവാക്കാന്‍ നിലവിലെ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലക്ഷ്മിപ്രിയ യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി കാറില്‍ കയറ്റി. ഉപദ്രവിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. സ്വര്‍ണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. 3,500 രൂപ ഗൂഗിള്‍ പേ വഴിയും കൈക്കലാക്കി. എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച്‌ ഷോക്കടിപ്പിക്കാനും ശ്രമിച്ചു.

ബിയര്‍ ബോട്ടില്‍കൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കള്‍ നല്‍കിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മര്‍ദിച്ചു. ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. യുവതിയുമായുള്ള ബന്ധത്തില്‍നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടു.

പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പില്‍ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.